യുഎസ്: വസൂരി പ്രതിരോധ മരുന്ന് കുരങ്ങ് പനി പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നിലവില്‍ കുരങ്ങ് പനിക്ക് പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമല്ല. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബാവറിയന്‍ നോര്‍ഡിക് നിര്‍മിച്ച വസൂരി പ്രതിരോധ വാക്‌സിനായ ഇംവാനെക്‌സ് ആകും കുരങ്ങ്പനി ബാധിതരില്‍ പരീക്ഷിക്കുക. ഈ വാക്‌സിന്‍ വസൂരി ബാധിതായ മുതിര്‍ന്നവരില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.
ഇംവാനെക്‌സ് വാക്‌സിന്‍ ഉപയോഗിച്ചവരില്‍ കുരങ്ങ് പനി വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡി കൂടുതല്‍ ഉല്‍പാദിപ്പിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുരങ്ങ് പനി ബാധിതരില്‍ പരീക്ഷണം നടത്തുക. യുഎസിലെ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4,300 ലധികം രോഗബാധിതര്‍ യൂറോപ്പിലുണ്ട്. ബ്രിട്ടണ്‍, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചു.
പനി, ശരീര വേദന, ക്ഷീണം തുടങ്ങിയവയാണ് കുരങ്ങ് പനി ലക്ഷണങ്ങള്‍. എന്നാല്‍ ചിലരില്‍ മുഖത്തും കൈകളിലും പാടുകള്‍ , മുറിവ് എന്നിവയും കാണുന്നു. ആഴ്ചക്കുള്ളില്‍ ഭേദമാകുന്ന രോഗമാണ് കുരങ്ങ് പനി. എന്നാല്‍ ഗര്‍ഭിണികളിലും കുട്ടികളിലുമാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.
Comments