ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ജൂൺ 29 വരെ 115 നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു, സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ എന്നിവരും പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് ഒരു കൂട്ടം സാധാരണക്കാരും പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. അതിൽ മുംബൈയിൽ നിന്നുള്ള ഒരു ചേരി നിവാസിയും ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ പേരുളള വ്യക്തിയും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകനും ഡൽഹിയിൽ നിന്നുള്ള പ്രൊഫസറും ഉൾപ്പെടുന്നു.
Comments