ന്യൂഡല്‍ഹി: അമര്‍നാഥ് യാത്രയ്‌ക്കുള്ള ഭീകരാക്രമണ ഭീഷണിയില്‍ അന്വേഷണം ശക്തമാക്കി എന്‍ഐഎ. മൂന്ന് മേഖലകളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പ്രധാനപ്പെട്ട തീവ്രവാദ സംഘടനകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ, ഭീകരരുടെ ബന്ധുക്കളേയും അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കളേയും അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. സുരക്ഷാസേന വധിച്ച ഭീകരരുടെ ബന്ധുക്കളെ തീവ്രവാദ സംഘടനകള്‍ നോട്ടമിട്ടിട്ടുണ്ടെന്നും, സംഘടനയില്‍ ചേരാനും ഭീകരാക്രമണങ്ങള്‍ നടത്താനും ഇവരെ പ്രേരിപ്പിക്കുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
കശ്മീരില്‍ നിന്ന് പാകിസ്താനിലേക്ക് കടന്ന ഭീകര കമാന്‍ഡര്‍മാരില്‍ പലരും കൊല്ലപ്പെട്ട ഭീകരരുടെ കുടുംബാംഗങ്ങളെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഉധംപൂര്‍ ഐഇഡി സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനിടെയാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് സൂചന ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്ന് ആക്രമണം നടത്തിയത് കൊല്ലപ്പെട്ട ഭീകരന്റെ മകനാണ്. സുരക്ഷാസേന തയ്യാറാക്കിയ ഭീകരരുടെ പട്ടികയില്‍ പോലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ല. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് ഭീകരര്‍ ഇയാളുമായി ബന്ധപ്പെട്ടിരുന്നത്. മാര്‍ച്ചില്‍ ഉധംപൂരില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും നിരീക്ഷണ പരിധിയിലാക്കിയത്.’
ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഭീകരര്‍ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ നിരോധിത തീവ്രവാദ സംഘടനകളായ അല്‍-ഖ്വയ്ദ, ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്ഷ് മുഹമ്മദ് ഹിസ്ബുള്‍ മുജാഹിദീന്‍, അല്‍-ബദര്‍ തുടങ്ങിയ ഭീകര സംഘടനകളും, ഇവരുടെ അനുബന്ധ സംഘടനകളും പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റ് ഭീകരസംഘടനകളും രാജ്യത്ത് സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താന്‍ പദ്ധതി ഇടുന്നതായി എന്‍ഐഎയുടെ എഫ്‌ഐആറില്‍ പറയുന്നു. അമര്‍നാഥ് യാത്ര, വൈഷ്‌ണോദേവി യാത്ര, സമാനമായ രീതിയിലുള്ള മത കേന്ദ്രങ്ങള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.
















Comments