ന്യൂഡല്‍ഹി: യമുന നദിയിലെയും രണ്ട് കനാലുകളിലേക്കും വെള്ളം കുറഞ്ഞതോടെ ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമെന്ന് ഡല്‍ഹി ജല ബോര്‍ഡ്. വസീറബാദ് നദിയില്‍ 666.8 അടി ജലം മാത്രമാണ് ഉള്ളത്. 1965 ന് ശേഷമുള്ള കുറഞ്ഞ അളവാണിത്. 674.5 അടിയാണ് സാധാരണ ഗതിയിലെ ജലത്തിന്റെ അളവ്.
കരിയര്‍ ലൈന്ഡ് കനാല്‍(സിഎല്‍സി), ഡല്‍ഹി സബ് ബ്രാഞ്ച് (ഡിഎസ്ബി) എന്നീ കനാലുകള്‍ വഴിയുള്ള വെള്ളത്തിലാണ് കുറവ് ഉണ്ടായത്. സാഹചര്യം മാറുന്നത് വരെ ജലക്ഷാമം തുടരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ജലലഭ്യത കുറഞ്ഞതിനാല്‍ വസീറബാദ്, ചന്ദ്രവല്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. ചന്ദ്രവല്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ 90 മില്യണ്‍ ഗല്ലോണ്‍(എംജിഡി)യും വസീറബാദ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ 135 എംജിഡിയുമാണ് ജലസംഭരണശേഷി. കഴിഞ്ഞ വര്‍ഷം ഡിജിഡി സംഭരണ ശേഷി 990 എംജിഡി ആയി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ യമുന നദിയിലെ വെള്ളത്തിന്റെ അളവില്‍ കുറവ് വന്നതിനാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കുറഞ്ഞ അളവില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ജലം ലഭ്യമാകുമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
ഒഴുക്കുന്നതിന്റെ ശക്തിയ്ക്കു പുറമേ യമുനയുടെ പോഷകനദിയായ സോബില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയ്ക്ക് ആകെ 1,380 എംജിഡി ജലമാണ് ആവശ്യം. 990 എംജിഡി സംസ്ഥാന ജല ബോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. 610 എംജിഡി ഹരിയാനയിലെ ഇരു കനാലുകളില്‍ നിന്ന് ലഭിക്കും. യമുന നദി വറ്റിയതോടെ ഇതില്‍ കുറവുണ്ടായി. 253 എംജിഡി ഉത്തര്‍പ്രദേശിലെ അപ്പര്‍ ഗംഗയില്‍ നിന്നും ലഭിക്കും.
















Comments