ഹരിദ്വാർ: ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് അമ്മയേയും മകളെയും പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ രാകേഷ് ടിക്കായത്തിന്റെ ഭാരതീയ കിസാൻ യൂണിയൻ നേതാക്കളും. കാറിൽ വെച്ച് 35 കാരിയായ അമ്മയേയും അവരുടെ അഞ്ച് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു ഇവർ. കുറ്റകൃത്യം നടന്ന് ആറ് ദിവസത്തിനകം മുഖ്യപ്രതി ഉൾപ്പെടെ എല്ലാ പ്രതികളെയും പിടികൂടിയെന്ന് ഹരിദ്വാർ പോലീസ് പറഞ്ഞു.
സുബോധ് കക്രാൻ, വിക്കി തോമർ എന്നിവരാണ് കേസിൽ അറസ്റ്റിലായ ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ. ഇവർക്ക് രാകേഷ് ടിക്കായത്തുമായി അടുത്ത ബന്ധമുള്ളവരാണന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സുബോധ് കക്രാൻ ഭാരതീയ കിസാൻ യൂണിയന്റെ സഹരൻപൂർ മണ്ഡലം പ്രസിഡന്റാണ്. വിക്കി തോമർ ഭാരതീയ കിസാൻ യൂണിയൻ ജനറൽ ബോഡിയുടെ മണ്ഡൽ വൈസ് പ്രസിഡന്റുമാണ്.
കാളിയാറിൽ നിന്ന് റൂർക്കിയിലേക്ക് പോകുന്ന വഴിയാണ് അമ്മയേയും മകളേയും കാറിൽ കയറ്റി പ്രതികൾ ബലാത്സംഗം ചെയ്യുന്നത്. ഇരകളെ രണ്ടുപേരെയും പിന്നീട് ഗംഗാ കനാലിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് കാർ കടന്നു കളയുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അമ്മയെയും മകളെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഭിക്ഷാടനം നടത്തുന്ന സ്ത്രീയായിരുന്നു ഇവർ. ബികെയു നേതാക്കളായ സുബോധിന്റെയും വിക്കിയുടെയും പേരുവിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിരുന്നു. മറ്റ് പ്രതിയായ മെഹക് സിംഗിനെയും ഇവർ തിരച്ചറിഞ്ഞിരുന്നു.
Comments