ശ്രീനഗർ: രണ്ട് ലഷ്‌കർ ഇ ത്വയ്ബയുടെ രണ്ട് ഭീകരരെ പിടികൂടി ശ്രീനഗർ പോലീസ്. സെൻട്രൽ കശ്മീരിലെ ശ്രീനഗർ ജില്ലയിലാണ് ഇവർ അറസ്റ്റിലായത്. ശ്രീനഗർ പോലീസും രാഷ്‌ട്രീയ റൈഫിൾസിന്റെ ഒരു സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെത്തി.
ഖ്രൂ പാംപോർ സ്വദേശി നവീദ് ഷാഫി വാനി, കദ്‌ലബൽ പാംപോർ സ്വദേശി ഫൈസാൻ റാഷിദ് തെലി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് പിസ്റ്റൾ, വെടിയുണ്ടകൾ, 16 ജെലാറ്റിൻ സ്റ്റിക്കുകൾ, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്.
ശ്രീനഗർ ജില്ലയിലെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പ്രദേശത്ത് നിയോഗിക്കുവായിരുന്നു. സനത് നഗർ ചൗക്ക്-രംഗ്രേത്ത് റോഡ് ഏരിയയിൽ രാഷ്‌ട്രീയ റൈഫിൾസിന്റെ സംഘം ഒരു ഭീകരനെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് രണ്ടാമത്തെ ഭീകരനെ പാംപോർ ഏരിയയിൽ നിന്ന് പിടി കൂടുന്നതെന്നും പോലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്നും പോലീസ് വ്യക്തമാക്കുന്നു.
















Comments