ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മാറ്റിവയ്‌ക്കപ്പെട്ട അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ന് മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.
90 വർഷത്തെ ചരിത്രത്തിൽ ഇന്നേ വരെ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ജയിച്ചാലോ സമനില നേടിയാലോ ചരിത്ര നേട്ടം സ്വന്തമാകും. കഴിഞ്ഞ തവണ ഇന്ത്യ കളിച്ച മത്സരങ്ങളിൽ 2-1ന് മുന്നിലാണ്.
രോഹിത് ശർമ്മയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതും ഉപനായകൻ കെ.എൽ.രാഹുലിന് പരിക്കേറ്റതും മൂലമാണ് ബൂമ്ര ഇന്ത്യയെ നയിക്കുന്നത്. കപിലിന് ശേഷം നായകനാകുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ എന്ന പ്രത്യേകതയും ജസ്പ്രീത് ബുംമ്രയുടെ നായക പദവിയ്‌ക്കുണ്ട്.
നായകന്മാരുടേയും പരിശീലകരുടേയും മാറ്റമാണ് ഇത്തവണ ഇന്ത്യ വീണ്ടും ഇംഗ്ലണ്ടിലെത്തു മ്പോഴുള്ള മറ്റൊരു പ്രത്യേകത. വിരാട് കോഹ്ലി മാറി രോഹിത് ക്യാപ്റ്റനായ കാലഘട്ട ത്തിലാണ് ടെസ്റ്റ് നടക്കുന്നത്. പരിശീലക സ്ഥാനത്ത് രവിശാസ്ത്രി മാറി രാഹുൽ ദ്രാവിഡും എത്തിയിരിക്കുന്നു.
കഴിഞ്ഞ വർഷം ട്രെൻബിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചു. രണ്ടാം ടെസ്റ്റിൽ ലോർഡ്‌സിൽ ഇന്ത്യ 151ന് ജയിച്ചു. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 76 റൺസിന് ജയിച്ച് മത്സരം 1-1ന് സമനിലയിലാക്കി. എന്നാൽ. ഓവലിൽ തിരിച്ചടിച്ച ഇന്ത്യ 157 റൺസിന് ജയിച്ചു. അഞ്ചാം ടെസ്റ്റ് കൊറോണ മൂലം മാറ്റിവയ്‌ക്കപ്പെടുകയായിരുന്നു.
















Comments