ജയ്പൂർ : മുഹമ്മദ് നബിയെ നിന്ദിക്കുന്നവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. മുസ്ലീം പുരോഹിതൻ മൗലാന മുഫ്തി നദീമിനെയാണ് കോട്വാലി പോലീസ് അറസ്റ്റ് ചെയ്തത്. അക്രമസാദ്ധ്യത നിലനിൽക്കുന്നതിനാൽ പോലീസ് സ്‌റ്റേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് രാജ്യമെമ്പാടും മതമൗലിവകാലവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. അതിനിടെയാണ് മുസ്ലീം പുരോഹിതൻ വിവാദ പരാമർശം നടത്തിയത്. ” നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം, അത് ഞാൻ സഹിക്കും. എന്റെ അച്ഛനെ അധിക്ഷേപിക്കാം, ഞാൻ സഹിക്കും. എന്റെ കുടുംബത്തെ ദുരുപയോഗം ചെയ്താലും ഞാൻ സഹിക്കും. പക്ഷേ നബിക്കെതിരെ ഒരക്ഷരം പറഞ്ഞാൽ അയാളുടെ നാക്ക് മുറിച്ചെടുക്കും” എന്ന് മതപുരോഹിതൻ പറഞ്ഞിരുന്നു.
കൈ പൊക്കിയാൽ കൈയ്യും, വിരൽ പൊക്കിയാൽ വിരലും വെട്ടും. കണ്ണുയർത്തി നോക്കിയാൽ അത് ചൂഴ്‌ന്നെടുക്കും. ഞങ്ങളെ ജയിലിൽ അടയ്‌ക്കുകയോ ലാത്തി ചാർജ് നടത്തുകയോ ചെയ്താൽ അത് സഹിക്കും. പക്ഷേ നബിക്കെതിരെ ഒരു വാക്ക് പറഞ്ഞാൽ അത് ഒരിക്കലും സഹിക്കില്ല” എന്നാണ് ഇയാൾ പറഞ്ഞത്.
ഈ സംഭവത്തിലാണ് പോലീസ് അറസ്റ്റ് ചെയ്ത് പുരോഹിതനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
















Comments