തിരുവനന്തപുരം : സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കാട്ടായികോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
എകെജി സെന്ററിന് നേരെ അജ്ഞാതർ പടക്കം എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സിപിഎം ഓഫീസിന് നേരെ ആക്രമണം നടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചെങ്കിലും പോലീസിന്റെ മൂക്കിന് താഴെ നടന്ന ആക്രമണത്തിൽ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണ്. സൈബർ സെല്ലിന് കൈമാറിയ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാക്കി പരിശോധനകൾ നടത്താനാണ് പോലീസിന്റെ ശ്രമം.
വ്യാഴാഴ്ച രാത്രിയാണ് എകെജി സെൻറിന് നേരെ അജ്ഞാതന്റെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ പ്രതി പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് പുറത്ത് നിന്നും സഹായം ലഭിച്ചതായും വിവരമുണ്ട്.
Comments