എറണാകുളം: സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മതസ്പർദ്ധയും ഹിന്ദു വിരുദ്ധതയും പ്രചരിപ്പിക്കാൻ ശ്രമിച്ച രക്ഷകർത്താവ് അറസ്റ്റിൽ. വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സഖാഫി മതസ്പർദ്ധ വളർത്തുന്ന സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ എബിവിപിയും, ഹിന്ദു ഐക്യവേദിയും പരാതി നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓൺലൈൻ പഠനത്തിനായി രൂപീകരിച്ച പ്ലസ് വൺ സയൻസ് ബാച്ചിന്റെ ഗ്രൂപ്പിലാണ് സഖാഫി മതവിദ്വേഷം വളർത്തുന്ന സന്ദേശം പങ്കുവെച്ചത്. യഥാർത്ഥ ഇന്ത്യ ആരുടേതാണ് എന്ന തലക്കെട്ടോടെ തുടങ്ങുന്ന വിദ്വേഷക്കുറിപ്പാണ് ഇയാൾ പഠന ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇത് എല്ലാവരും മറ്റുള്ളവർക്ക് അയച്ച് നൽകണമെന്നും ഇയാൾ ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യ ആയിരം വർഷത്തോളം ഇസ്ലാമിക രാജ്യം ആയിരുന്നു എന്നും, അക്കാലങ്ങളിൽ ഇവിടുത്തെ ഹിന്ദുക്കൾ സുരക്ഷിതരായിരുന്നുവെന്നും വിദ്വേഷക്കുറിപ്പിൽ പറയുന്നു. എന്നാൽ നൂറു വർഷത്തെ പഴക്കം പോലുമില്ലാത്ത ഹിന്ദുക്കൾ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും സഖാഫി പങ്കുവെച്ച വിദ്വേഷക്കുറിപ്പിൽ ഉണ്ട്.
Comments