ബംഗളൂരു: കർണാടകയിലെ ബജ്രംഗ്ദൾ നേതാവ് ഹർഷയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ ആഘോഷമാക്കിയ രണ്ട് പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിലാണ് കൊലയെ ആഘോഷമാക്കി ഇരുവരും രംഗത്തുവന്നത്.
ഹർഷയുടെ ഫോട്ടോകൾ കൊണ്ടുള്ള കൊളാഷ് ഉണ്ടാക്കി വാട്‌സ് ആപ്പിൽ സ്റ്റാറ്റസിട്ടായിരുന്നു ഇവർ ആഘോഷമാക്കിയത്. ഇതിനൊപ്പം സിനിമാ ഡയലോഗും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് വ്യാപകമായി പ്രചരിച്ചതോടെ സമൂഹമാദ്ധ്യമ ഉപയോക്താക്കളായ ചിലർ ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പിടികൂടിയത്.
ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്റ്റാറ്റസ് ഇവർ സ്വയം നിർമ്മിച്ചതാണോ അതോ ആരെങ്കിലും നിർമ്മിച്ച് നൽകിയതാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സ്റ്റാറ്റസ് നാല് പേർ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇവരെയും ഉടൻ കസ്റ്റഡിയിൽ എടുക്കും. പ്രായപൂർത്തിയാകാത്തതിനാൽ കേസ് എടുക്കണമോയെന്നകാര്യവും ആലോചിക്കുന്നുണ്ട്.
Comments