ദുബായ്: സർഗ പ്രതിഭകളുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ കുട്ടികളുടെ ക്യാംപ്. ദുബായിലെ ആദ്യ മലയാളികൂട്ടായ്മയായ ഡികെകെയാണ് കുട്ടികൾക്കായി ക്യാംപ് സംഘടിപ്പിച്ചത്. പ്രകൃതിയോടടുക്കുകയെന്ന പ്രമേയത്തിൽ ഒരുക്കിയ ക്യാംപിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പുതു തലമുറ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും വളരണമെന്ന പ്രമേയത്തിൽ മനോഹരമായാണ് സംഘാടകർ ക്യാംപ് ഒരുക്കിയത്. പാട്ട് പാടിയും നൃത്തം ചെയ്തും വരച്ചും കുട്ടികൾ ക്യാംപ് ആഘോഷമാക്കി.
പബ്ലിക് സ്പീക്കിംഗിൽ ഫർഹാൻ അക്താറും ക്രാഫ്റ്റ് മെയ്ക്കിംഗിൽ ജെറാൾഡും ക്ലാസുകൾ എടുത്തു. പ്രകൃതിയെ സംരക്ഷിക്കുമെന്ന സാക്ഷ്യപ്പെടുത്തലുമായാണ് കുട്ടികൾ ക്യാംപിൽ നിന്നും മടങ്ങിയത്. ഡികെകെ പ്രസിഡണ്ട് മോഹൻ കാവാലം, ആർട്സ് സെക്രട്ടറി രാജു പയ്യന്നൂർ, ജനറൽ സെക്രട്ടറി അനിൽകുമാർ , ക്യാംപ് കോർഡിനേറ്റർ ജെനി ജോസഫ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി
Comments