ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടിവിഎസ് റോണിന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ ചോർന്നു. ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഹോണ്ട CB 350 ക്ക് സമാനമായ ഒരു നിയോ-റെട്രോ മോഡലാണ് ടിവിഎസ് റോണിൻ എന്നാണ്. 2022 ജൂലൈ 6 ന് ബൈക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി വെളിപ്പെടുത്തലുകൾ വന്നിട്ടില്ലെങ്കിലും ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഒരു നിയോ-ക്ലാസിക് രൂപമാണ് റോണിൻ മോട്ടോർസൈക്കളിന് എന്നതാണ്.
റെട്രോ തീം സ്ക്രാംബ്ലർ പോലുള്ള രൂപത്തിലാണ് ടിവിഎസ് റോണിൻ മോട്ടോർസൈക്കിൾ വാഹന പ്രേമികൾക്കിടയിലേയ്‌ക്ക് എത്തുന്നത്. ഒരു പരമ്പരാഗത ലോ-സ്ലംഗ് ക്രൂയിസറും പരുക്കൻ സ്ക്രാംബ്ലറും തമ്മിൽ ഇടകലർന്ന രൂപമാണ് റോണിന് നൽകിയിരിക്കുന്നത്. ടി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് പുറത്ത് വന്ന ചിത്രത്തിൽ കാണാൻ കഴിയും. കൂടതെ, സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് കൺസോളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് ടിവിഎസ് റോണിന്റേത്.
ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഫ്ലാറ്റ് സീറ്റ്, ഉയർത്തിയ ഹാൻഡിൽബാർ എന്നിവ റൈഡിംഗ് പൊസിഷനെ ഗംഭീരമാക്കുമെന്ന് പ്രതീക്ഷിക്കാം. പുറത്ത് വന്നിട്ടുള്ള ചിത്രത്തിൽ കറുപ്പും ലൈറ്റ് ആഷുമാണ് മോട്ടോർസൈക്കിളിന്റെ നിറം. അതാനാൽ തന്നെ ഡ്യുവൽ കളറിലാണ് ടിവിഎസ് റോണിൻ പുറത്തിറങ്ങുന്നത് എന്ന് കരുതുന്നു. സ്വർണ്ണ നിറത്തിലുള്ള ഇൻവെർട്ടഡ് ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്.
അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ജോഡിയാക്കിയ 225 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റോണിന് എന്ന് റിപ്പോർട്ടുകളുണ്ട്. ഇവ വാഹനത്തിന് കരുത്ത് വർദ്ധിപ്പിക്കും. മുന്നിൽ തലകീഴായി ഫോർക്ക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്കുമാണ് ബൈക്കിന് നൽകിയിരിക്കുന്നത്. ഇതിന് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയി വീലുകളും ഉണ്ട്. ടിവിഎസ് റോണിൻ പുറത്തിറങ്ങുന്നതോടെ kTM250S, ബജാജ് പൾസർ 250S, Husqvarna 250S എന്നിവയ്‌ക്ക് കടുത്ത വെല്ലുവിളിയായി തീരും എന്നാണ് കരുതപ്പെടുന്നത്.
















Comments