ന്യൂഡൽഹി: എൻ ഐ എ മേധാവി ദിനകർ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്‌ട്രയിലെ അമരാവതിയിലും ഹിന്ദു യുവാക്കളെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ കേസുകൾ അന്വേഷിക്കാൻ എൻ ഐ എയെ ഏൽപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് കൂടിക്കാഴ്ച.
നൂപുർ ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ജൂൺ 28നായിരുന്നു, ഉദയ്പൂരിൽ കനയ്യലാൽ എന്ന തുന്നൽക്കാരനെ പട്ടാപ്പകൽ ഇസ്ലാമിക മൗലികവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജൂൺ 21നായിരുന്നു അമരാവതിയിൽ ഔഷധ വ്യാപാരിയായ ഉമേഷ് കോൽഹെയെ അക്രമികൾ കൊലപ്പെടുത്തിയത്.
അമരാവതി കൊലക്കേസിൽ, മുഖ്യപ്രതിയും ഗൂഢാലോചനയ്‌ക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ ഇർഫാൻ ഷെയ്ഖിനെ ജൂലൈ 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മുദാസിർ അഹമ്മദ്, ഷാരൂഖ് പഠാൻ, അബ്ദുൾ തൗഫീഖ്, ഷോയിബ് ഖാൻ, അതീബ് റഷീദ്, യൂസഫ്ഖാൻ ബഹദൂർ ഖാൻ എന്നിവരും കേസിൽ പ്രതികളാണ്.
റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് ഉദയ്പൂർ കേസിലെ പ്രധാന പ്രതികൾ. റിയാസാണ് 47 വയസ്സുകാരനായ കനയ്യ ലാലിന്റെ കഴുത്തറുത്തത്. വീഡിയോ ചിത്രീകരിച്ചത് ഗൗസ് ആയിരുന്നു. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു നിഷ്ഠൂരമായ കൊലപാതകം.
സംഭവത്തിന് പിന്നിൽ ഭീകര ബന്ധമുള്ളതായി എൻ ഐ എ സംശയിക്കുന്നുണ്ട്. ഇരു സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
















Comments