മഴക്കാലമെത്തി; കാലാവസ്ഥ മാറുമ്പോൾ ചെയ്യുന്ന ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കുക
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

മഴക്കാലമെത്തി; കാലാവസ്ഥ മാറുമ്പോൾ ചെയ്യുന്ന ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കുക

Janam Web Desk by Janam Web Desk
Jul 4, 2022, 10:18 pm IST
FacebookTwitterWhatsAppTelegram

ചുട്ടുപൊള്ളുന്ന വെയിൽ മാഞ്ഞു, കാത്തിരുന്ന മഴക്കാലം എത്തുകയും ചെയ്തു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നിരവധി അസ്വസ്ഥകളാണ് ശരീരത്തിനും മനസിനുമുണ്ടാക്കുകയെന്നത് മറ്റൊരു കാര്യം. പെട്ടെന്ന് മഴ വ്യാപകമാകുന്നതോടെ നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ചർമ്മ സംരക്ഷണം.

പൊതുവെ ചർമ്മം സംരക്ഷിക്കാൻ പാടുപെടുന്നതിന് താൽപര്യമില്ലാത്തവരും എന്നാൽ ചർമ്മത്തിന് കേടുപാടുകൾ വന്നാൽ വിഷമിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗമാളുകളും. അത്തരക്കാർക്ക് വലിയ അധ്വാനമില്ലാതെ തന്നെ മഴക്കാലത്ത് ചർമ്മ സംരക്ഷണം നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കൂടുതൽ മെയ്‌ക്കപ്പ് ഒഴിവാക്കുക

മഴക്കാലത്ത് കട്ടിയുള്ള മെയ്‌ക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ചർമ്മരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് മുഖക്കുരുവിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കട്ടിയുള്ള മെയ്‌ക്കപ്പും ചില ലോഷനുകളും മുഖക്കുരുവിന് വളമാകും. അതുകൊണ്ട് മഴക്കാലത്ത് എഎച്ച്എ, ബിഎച്ച്എ എന്നീ ഘടകങ്ങൾ അടങ്ങുന്ന മൊയ്‌സ്ചറൈസുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. മുഖക്കുരുവുണ്ടെങ്കിൽ മഴക്കാലത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുകയും ചെയ്യുക.

ഈർപ്പം കൂടുമ്പോൾ ചർമ്മത്തിൽ മേക്കപ്പ് കൂടുതലായി ഒട്ടിപ്പിടിക്കുന്നു. ഇത് മുഖക്കുരു കൂട്ടുന്നതിന് പുറമേ അലർജിക്കും മുഖത്തെ ചെറുസുഷിരങ്ങൾ അടയുന്നതിനും കാരണമാകുന്നു. രാത്രി മെയ്‌ക്കപ്പ് കഴുകി കളയാതെ ഉറങ്ങരുത്. കട്ടിയുള്ള മെയ്‌ക്കപ്പോടെ കിടന്നുറങ്ങുന്നത് ശ്വസന പ്രക്രിയയെ പോലും ബാധിച്ചേക്കാം. പൗഡർ രൂപത്തിലുള്ളതോ നേരിയതോ ആയ മെയ്‌ക്കപ്പ് മഴക്കാലത്ത് ഉപയോഗിക്കുന്നതാണ് അഭികാമ്യം. കൂടാതെ ആവശ്യം കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നീക്കം ചെയ്യാനും ശ്രദ്ധിക്കുക. കൂടാതെ മഴക്കാലത്ത് അണുബാധയ്‌ക്ക് സാധ്യത കൂടുതലാണെന്നതിനാൽ കഴിവതും രണ്ട് നേരം കുളിക്കാൻ ശ്രമിക്കുക. ഇത് ചർമ്മം എപ്പോഴും വൃത്തിയായിരിക്കാൻ സഹായിക്കും.

സൺസ്‌ക്രീൻ ഉപയോഗം

വേനൽകാലത്ത് മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല സൺസ്‌ക്രീൻ. വർഷം മുഴുവനും ഉപയോഗിക്കേണ്ടതാണ്. മഴക്കാലമല്ലേയെന്ന് കരുതി സൺസ്‌ക്രീനിന് ഇടവേള നൽകാതിരിക്കുക. മഴക്കാലത്ത് സൂര്യന്റെ ചൂട് താരതമ്യേന കുറവാകുമെങ്കിലും മേഘങ്ങളെ കവച്ച് സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നു. അതിനാൽ വേനൽകാലത്തിന് സമാനമായി മഴക്കാലത്തും അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിന് ഭീഷണിയാകുന്നു. വീടിനകത്തും പുറത്തും കഴിയുമ്പോഴെല്ലം സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ചർമ്മരോഗ വിദഗ്ധരുടെ അഭിപ്രായം. ജലാംശമടങ്ങിയതും സിലിക്കോൺ ഉള്ളതുമായ സൺസ്‌ക്രീനുകൾ മഴക്കാലത്തിന് നല്ലതാണ്.

മൊയ്‌സ്ചറൈസുകൾ ഉപയോഗം

മഴക്കാലമായതിനാൽ സൺസ്‌ക്രീൻ ഒഴിവാക്കുന്നത് പോലെ ചിലർ പതിവായി ചെയ്യുന്ന അബദ്ധമാണിത്. മൺസൂണിലും ചർമ്മത്തിന് മൊയ്‌സ്ചറൈസുകൾ ആവശ്യമാണ്. ഈർപ്പമുള്ളതിനാൽ മഴക്കാലത്ത് ചർമ്മം വരണ്ടുപോകുന്നില്ല, എന്നിരുന്നാലും ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ എല്ലാ സീസണിലും മൊയ്‌സ്ചറൈസുകൾ ഉപയോഗിക്കണം.

കുടിവെള്ളം

മഴക്കാലത്ത് പൊതുവെ ദാഹം കുറവാകും. അതുകൊണ്ട് തന്നെ പലരും യഥാസമയം വെള്ളം കുടിക്കില്ല. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ശരീരത്തിന് നിർജലീകരണം സംഭവിക്കുമെന്ന് മാത്രമല്ല, ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കേണ്ടത് ചർമ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. വേനൽകാലത്തിന് സമാനമായി ദിവസവും 8-10 ഗ്ലാസ് വെള്ളം തന്നെ മഴക്കാലത്തും കുടിക്കുക. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിൽ കൂടുതൽ ജലം നിങ്ങളുടെ ചർമ്മത്തിന് ആവശ്യമാണെന്ന വസ്തുത തിരിച്ചറിയണമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

അതിനാൽ മഴക്കാലത്ത് ചെയ്യുന്ന ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കിയാൽ മൺസൂണിലും ചർമ്മത്തെ നല്ലപോലെ സംരക്ഷിക്കാം.

Tags: monsoonSkin Care
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

Latest News

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies