റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ സ്‌കൂള്‍ പ്രാര്‍ത്ഥനയ്‌ക്കെതിരെ പ്രതിഷേധവുമായി തീവ്ര ഇസ്ലാമികവാദികള്‍. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന പ്രാര്‍ത്ഥനാ സമ്പദ്രായം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങള്‍ ഗര്‍ഹ്വയിലെ സ്‌കൂളിലെത്തി ബഹളം വയ്‌ക്കുകയായിരുന്നു. ജനസംഖ്യയുടെ 75 ശതമാനം തങ്ങളാണെന്നും, അതിനാല്‍ തങ്ങളുടെ രീതികള്‍ക്കനുസരിച്ച് പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.
പ്രാര്‍ത്ഥനയ്‌ക്കിടെ കൈകൂപ്പി നില്‍ക്കുന്നതിനെ മുസ്ലീം സമുദായം എതിര്‍ത്തിരുന്നു. പ്രാര്‍ത്ഥനാ സമയത്ത് കൈകള്‍ കൂപ്പി നില്‍ക്കുകയും, അവസാനിക്കുമ്പോള്‍ ആദരസൂചകമായി തല കുമ്പിടുകയും ചെയ്യുന്നതായിരുന്നു സാധാരണ പ്രാര്‍ത്ഥനാ രീതി. എന്നാല്‍ ഈ രീതി മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി മുസ്ലീങ്ങള്‍ സ്‌കൂളിലെത്തി ബഹളം വയ്‌ക്കുന്നത് പതിവായിരുന്നുവെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.
സ്‌കൂള്‍ പരിസരത്ത് ബഹളം വയ്‌ക്കരുതെന്ന് പ്രിന്‍സിപ്പള്‍ യുഗേഷ് റാം ആവശ്യപ്പെട്ടെങ്കിലും, ഇത് അനുസരിക്കാനും പ്രതിഷേധക്കാര്‍ തയ്യാറായിരുന്നില്ല. ഗ്രാമത്തലവനായ അന്‍സാരി സ്‌കൂള്‍ അധികൃതര്‍ക്ക് പ്രദേശവാസികളുടെ നിര്‍ദ്ദേശങ്ങള്‍ കൈമാറി. തുടര്‍ന്ന് പ്രാര്‍ത്ഥനാരീതി മുസ്ലീങ്ങളുടേത് പോലെയാക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
Comments