തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ രാജി ആവശ്യപ്പെടണം. ഇഎംഎസ്സിന് ശേഷം ഭരണഘടനയെ പരസ്യമായി ആക്ഷേപിക്കുന്ന രണ്ടാമത്തെ സിപിഎമ്മുകാരനാണ് സജി ചെറിയാന്‍. ഈ രാജ്യത്തിന്റെ അഖണ്ഡതയിലും ഭരണഘടനയിലും വിശ്വാസമില്ലാത്ത, രാജ്യം നശിക്കണമെന്നാഗ്രഹിക്കുന്ന കൂട്ടരാണ് സിപിഎമ്മുകാരെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.
പത്തനംതിട്ട മല്ലപ്പിള്ളിയില്‍ നടന്ന സിപിഎം പരിപാടിക്കിടെയായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ വാദം. ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുടച്ചക്രവുമൊക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാനേ ഇത് സഹായിക്കൂ. മനോഹരമായ ഭരണഘടനായണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. ഈ രാജ്യത്ത് ഇത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറയുന്നു.
സന്ദീപ് ജി വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്ക്,
ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണം. മുഖ്യമന്ത്രി അതിന് തയ്യാറല്ലെങ്കില്‍ ബഹു .ഗവര്‍ണര്‍ രാജി ആവശ്യപ്പെടണം
ഇഎംഎസ്സിന് ശേഷം ഭരണഘടനയെ പരസ്യമായി ആക്ഷേപിക്കുന്ന രണ്ടാമത്തെ സിപിഎമ്മുകാരനാണ് സജി ചെറിയാന്‍. ഈ രാജ്യത്തിന്റെ അഖണ്ഡതയിലും ഭരണഘടനയിലും വിശ്വാസമില്ലാത്ത രാജ്യം നശിക്കണമെന്നാഗ്രഹിക്കുന്ന കൂട്ടരാണ് സിപിഎമ്മുകാരെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു .
















Comments