ന്യൂഡൽഹി:ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനാുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ ജൂലൈ 19 വരെ സമർപ്പിക്കാം. നാമ നിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനകൾ ജൂലൈ 20 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്. കുറഞ്ഞത് 20 സമ്മതിദായകർ പേരു നിർദേശിക്കുകയും 20 പേർ പിൻതാങ്ങുകയും വേണം.
നാമ നിർദേശ പത്രിക സമർപ്പിച്ചവരുൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ കഴിയുക. രാജ്യസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ, സഭയിലേക്ക് ശുപാർശ ചെയ്ത 12 അംഗങ്ങൾ, ലോക്‌സഭയിൽ നിന്ന് 543 പേരും അടങ്ങുന്ന 788 അംഗസഭയാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
388 വോട്ട് നേടിയാൽ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയ്‌ക്ക് വിജയിക്കാനാകും.ബിജെപിയ്‌ക്ക് ലോക്‌സഭയിൽ 92 അംഗങ്ങളും രാജ്യസഭയിൽ 303 അംഗങ്ങളുമുണ്ട്. വിജയിക്കാനാവശ്യമായതിലധികം വോട്ടുകൾ പാർട്ടിയ്‌ക്കുള്ളിൽ തന്നെ ഉള്ളതു കൊണ്ട് വിജയം ഉറപ്പിക്കാൻ കഴിയും.
ബാലറ്റ് സംവിധാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രത്യേക പേന ഉപയോഗിച്ച് മാത്രമാണ് വോട്ട് ചെയ്യാൻ കഴിയുകയുള്ളു. മറ്റു പേന ഉപയോഗിച്ചാൽ അസാധു ആയി കണക്കാക്കപ്പെടും.
ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 അവസാനിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലാകും പുതിയ ഉപരാഷ്‌ട്രപതി അധികാരത്തിലേറുക.
Comments