ന്യൂഡൽഹി: വിദേശ വിനിമയ ചട്ടം ഉൾപ്പെടെ നിരവധി സാമ്പത്തിക ചട്ടലംഘനങ്ങളുടെ പേരിൽ ചൈനീസ് മൊബൈൽ കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര ഏജൻസികൾ. ചൈനീസ് മൊബൈൽ ബ്രാൻഡ് ഭീമൻ വിവോയുടെ 40 ഓഫീസുകളിലാണ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. നേരത്തേ ചട്ടലംഘനത്തിന് പിഴ ഈടാക്കപ്പെട്ട ഷവോമിയും ഇഡിയുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം.
വിദേശവിനിമയ ചട്ടം ലംഘിച്ചതിന് ഏപ്രിൽ 30ന് ചൈനീസ് ടെക് സ്ഥാപനമായ ഷവോമിയിൽ നിന്നും 5551.27 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കമ്പനി രാജ്യത്തിന് പുറത്തേക്ക് കടത്തിയ പണം ക്രമവിരുദ്ധമായാണ് വിനിമയം ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
2014ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ചൈനീസ് കമ്പനിയാണ് ഷവോമി. പോകോ, റെഡ്മി എന്നിവയും ഷവോമി എന്നിവയും ഷവോമി അവതരിപ്പിച്ച ബ്രാൻഡുകളാണ്. 2015ൽ, റോയൽറ്റി ഇനത്തിലാണ് വൻ തുക കമ്പനി വിദേശത്തേക്ക് കടത്താൻ ആരംഭിച്ചത്. ഇതിനെതിരെയാണ് ഇഡി നടപടികൾ സ്വീകരിച്ചത്.
















Comments