പാറ്റ്‌ന: ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പറ്റ്‌നയിലെ എച്ച്എംആർഐ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിലവിൽ ഐസിയുവിൽ നീരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുൻ മുഖ്യമന്ത്രിക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയിൽ വെച്ച് ലാലു പ്രസാദ് യാദവ് കോണിപ്പടിയിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീഴ്ചയിൽ ആർജെഡി അദ്ധ്യക്ഷന്റെ വലതു തോളെല്ലിനും നട്ടെല്ലിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബം ഉൾപ്പെടെ വ്യക്തമാക്കുന്നത്.
അതേസമയം കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യത്തിൽ കഴിയുന്ന ആർജെഡി നേതാവിന് വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. വൃക്കയിൽ അണുബാധ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവയ്‌ക്ക് ചികിത്സയിലാണ്.
















Comments