തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനോടുള്ള സാംസ്കാരിക നായകരുടെ മൗനത്തെ പ്രതീകാത്മകമായി പരിഹസിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നായകളുടെ ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
‘വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോ എന്നുനോക്കാം…അവിടെവെച്ച് നിങ്ങൾക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും…കഥ -കുന്തവും കൊടചക്രവും…‘ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
സാംസ്കാരിക നായകർ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ കപട നിഷ്പക്ഷതയ്‌ക്കെതിരെ നേരത്തേയും പൊതുമണ്ഡലത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പലരുടെയും പ്രതികരണങ്ങൾ സെലക്ടീവ് ആണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഉത്തരേന്ത്യയിലെ ചെറിയ കാര്യങ്ങളിൽ പോലും പ്രതികരിക്കുകയും, എന്നാൽ കേരളത്തിലെ ഗുരുതരമായ പ്രശ്നങ്ങളിൽ പോലും മൗനം നടിക്കുകയും ചെയ്യുന്ന ഇവർക്കെതിരെ അഡ്വക്കേറ്റ് ജയശങ്കർ ഉൾപ്പെടെയുള്ളവർ രൂക്ഷമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Comments