കുളു: ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിച്ചെന്നും ആറ് പേരെ കാണാതായെന്നും ദുരന്ത നിവാരണ സേനയുടെ റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ഇന്നലെ നാലു പേരെ കാണാതായിരുന്നു. കനത്ത മഴയിലും മിന്നൽ പ്രളയത്തിലും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് കുളു എസ്പി ഗുരുദേവ് ശർമ അറിയിച്ചിരുന്നു. ഷിംലയിലെ ധാലി പ്രദേശത്ത് മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചിരുന്നു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴിയരികിൽ കിടന്നുറങ്ങിയ കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഏഴോളം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കൊണ്ട് പ്രദേശത്തുള്ളവർക്ക് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments