കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. മട്ടന്നൂർ പത്തൊമ്പതാം മൈലിൽ വാടകയ്‌ക്ക് താമസിക്കുന്ന അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ അച്ഛനും മകനും ആണെന്ന് തിരിച്ചറിഞ്ഞു.
ഇരുവരും ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ സ്ഫോടനം നടന്നതിനെപ്പറ്റി ദുരൂഹത മറനീക്കപ്പെട്ടിട്ടില്ല. പൊട്ടിയത് സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇരുവരുടെയും കൈവശം ബോംബ് എങ്ങനെ എത്തിപ്പെട്ടു എന്ന് സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
















Comments