സർ, അങ്ങയുടെ വാക്കുകൾ ആഴത്തിൽ സ്പർശിക്കുന്നു; എന്നിൽ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കും; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പി.ടി ഉഷ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർ, അങ്ങയുടെ വാക്കുകൾ ആഴത്തിൽ സ്പർശിക്കുന്നു; എന്നിൽ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കും; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പി.ടി ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 09:53 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
നന്ദി പറഞ്ഞ് ഒളിമ്പ്യൻ പി.ടി ഉഷ. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ അനുമോദനം പങ്കുവെച്ചുകൊണ്ടായിരുന്നു ഉഷയുടെ പ്രതികരണം.

‘സർ, അങ്ങയുടെ വാക്കുകൾ ആഴത്തിൽ സ്പർശിക്കുന്നു. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് എന്റെ ആത്മാർത്ഥമായ നന്ദി. എന്നെ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ എല്ലായ്‌പോഴും നിർവ്വഹിക്കും. എല്ലാ ഇന്ത്യക്കാരുടെയും പുരോഗതിക്കായി പ്രവർത്തിക്കും. ജയ് ഹിന്ദ്’ അവർ കുറിച്ചു.

ഇന്നലെയാണ് പിടി ഉഷയും സംഗീതസംവിധായകൻ ഇളയരാജയും ഉൾപ്പെടെ നാല് പേരെ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്തത്. മനുഷ്യസ്നേഹിയും സാമൂഹിക പ്രവർത്തകനുമായ വീരേന്ദ്ര ഹെഗ്ഗഡെ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് എന്നിവരെയും ഇവർക്കൊപ്പം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.

പിടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും സ്പോർട്സിലെ അവരുടെ നേട്ടങ്ങൾ ഏറെ അറിയപ്പെടുന്നതാണെന്നും പ്രധാനമന്ത്രി കുറിച്ചിരുന്നു. വളർന്നുവരുന്ന അത്ലറ്റുകൾക്ക് വർഷങ്ങളായി മാർഗദർശനം നൽകുന്ന ഉഷയുടെ പ്രവർത്തനവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നും പി.ടി ഉഷയ്‌ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Tags: പ്രധാനമന്ത്രിpt ushaരാജ്യസഭ
Share
Tweet
SendShare

More News from this section

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies