ന്യൂഡൽഹി: കാളീദേവിയെ അപമാനിച്ച പോസ്റ്ററിന് പിന്നാലെ പ്രകോപനപരമായ ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്ത് ലീന മണിമേഖല. ഭഗവാൻ ശിവൻ പുകവലിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. നേരത്തെ കാളീദേവിയെ അധിക്ഷേപിച്ച തരത്തിലുള്ള പോസ്റ്റ് ട്വിറ്റർ നീക്കം ചെയ്തതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.
സ്വവർഗ ലൈംഗികതയുടെ അടയാളമായ പതാകയും സിഗരറ്റും പിടിച്ചു കൊണ്ടിരിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററിൽ ലീന കാളീദേവിയെ ചിത്രീകരിച്ചത്. ഹിന്ദു ദേവതയെ ആക്ഷേപിക്കുന്ന പോസ്റ്ററിനെതിരെ വിവിധ സംഘടനകൾ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. തുടർന്ന് സംവിധായികയ്ക്ക് എതിരെ ഡൽഹി പോലീസും ഉത്തർ പ്രദേശ് പോലീസും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി ലഭിച്ചിരുന്നു.
പോസ്റ്ററിനെ ന്യായീകരിച്ചു കൊണ്ടും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തമിഴിൽ ലീന മണിമേഖല ട്വീറ്റ് ചെയ്തിരുന്നു. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല, ഒന്നിനേയും ഭയക്കാതെ സംസാരിക്കുന്നവർക്ക് ഒപ്പം നിൽക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതിന്റെ വില എന്റെ ജീവനാണെങ്കിൽ ഞാൻ തരാം. ലവ് യു ലീന മണിമേഖല എന്ന ഹാഷ്ടാഗ് എല്ലാവരും ഇടണമെന്നും ഇവർ ആവശ്യപ്പെടുന്നു. എല്ലാവരും ഡോക്യുമെന്ററി കാണണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
















Comments