തിരുവനന്തപുരം: എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ക്യാമ്പസിനുള്ളിൽ ആയുധങ്ങൾ നിർമ്മിച്ച് വിദ്യാർഥികൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം ഐടിഐ യിലാണ് വിദ്യാർത്ഥികൾ പഠനമുറിയെ ആയുധ ശാലയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ജനം ടിവി ലഭിച്ചു.
കോളേജിനുള്ളിലെ പ്രാക്ടിക്കൽ ലാബിലാണ് വിദ്യാർത്ഥികൾ ആയുധങ്ങൾ നിർമ്മിക്കുന്നത്. ലാബ് ആയുധ നിർമ്മാണ ശാലയാക്കുന്ന വിവരം ഇടത് സഹായാത്രികനായ അധ്യാപകൻ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവയ്‌ക്കുകയായിരുന്നു. എസ്എഫ്‌ഐക്കാർ ക്യാമ്പസിൽ ആയുധങ്ങൾ നിർമ്മിക്കുന്ന വിവരം പുറത്തും അറിയാം. എന്നിട്ടും ഇവർക്കെതിരെ നടപടി സ്വീകരിക്കാതെ അദ്ധ്യാപകർ മൗനം പാലിക്കുകയായിരുന്നു.
നിരവധി വാളുകൾ ആണ് പോൾ രാജ് എന്ന ഇടത് അനുകൂലിയായ അദ്ധ്യാപകൻ ക്യാമ്പസിൽ നിന്നും പിടികൂടിയത്. എന്നാൽ ഇക്കാര്യം ഇയാൾ പ്രഥമ അദ്ധ്യാപികയിൽ നിന്നും മറച്ചുവയ്‌ക്കുകയായിരുന്നു. ക്യാമ്പസിനുള്ളിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ക്യാമ്പസിനുള്ളിലും പുറത്തും കൊലക്കത്തി രാഷ്‌ട്രീയത്തിന്റെ ആയുധങ്ങൾ ആകുകയാണ്.
ഇതിന് മുൻപ് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും സമാന രീതിയിൽ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
Comments