കൊൽക്കത്ത: മഹാകാളിയെ അപമാനിച്ച എംപി മഹുവ മൊയ്ത്രയെ ന്യായീകരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെറ്റ് എല്ലാവർക്കും പറ്റുമെന്നും, എന്നാൽ ഇത് തിരുത്താൻ കഴിയുന്നതാണെന്നും മമത പറഞ്ഞു. പരാമർശത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പാർട്ടി അദ്ധ്യക്ഷ തന്നെ ന്യായീകരിച്ച് രംഗത്തുവരുന്നത്.
മനുഷ്യന് തെറ്റുകൾ പറ്റുക സ്വാഭാവികമാണ്. എന്നാൽ ഇതെല്ലാം തിരുത്താൻ കഴിയും. ചില ആളുകൾ നല്ലകാര്യങ്ങൾ ഒരിക്കലും കാണില്ല. മാത്രമല്ല ചെറിയ കുറ്റങ്ങൾ പെരുപ്പിച്ച് കാട്ടി നിലവിളിക്കുകയും ചെയ്യു. നമ്മുടെ തലച്ചോറിനെയാകെ നിഷേധാത്മകത ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് കാര്യങ്ങളെ മറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മമത ബാനർജി വ്യക്തമാക്കി.
ഹിന്ദുക്കളെ ഒട്ടാകെ അപമാനിക്കുന്ന പരാമർശത്തിൽ മഹുവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ വിശ്വാസി പാർട്ടിയ്‌ക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇതിനിടെയാണ് ഹിന്ദു വിരുദ്ധതയ്‌ക്കൊപ്പമാണെന്ന പരസ്യപ്രഖ്യാപനവുമായി മഹുവയെ പിന്തുണച്ച് മമതാ ബാനർജി രംഗത്തുവന്നിരിക്കുന്നത്.
















Comments