ചെന്നൈ: നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചയോടെയാണ് താരത്തിന് വേദന അനുഭവപ്പെട്ടത്. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുതിയ ചിത്രം പൊന്നിയിൻ സെൽവനിന്റെ ടീസർ ലോഞ്ചുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇരിക്കെയാണ് ഹൃദയാഘാതം.
















Comments