സിനിമ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മണിരത്‍നം ചിത്രം പൊന്നിയിൻ സെൽവന്റെ ടീസർ പുറത്തിറങ്ങി. സിംഹാസനത്തിനും രാജ്ഞിക്കും വേണ്ടി നടന്ന ഘോരയുദ്ധങ്ങളുടെയും ചോളരാജക്കന്മാരുടേയും കഥയാണ് ടീസറിൽ വ്യക്തമാകുന്നത്. സിനിമയ്‌ക്കായി ഗംഭീര സെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയം രവി, ജയറാം, തൃഷ, ശ്രിയ ശരൺ തുടങ്ങി താരങ്ങളെ പുറത്തിറങ്ങിയ ടീസറിൽ കാണാം. ഇതിനോടകം ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തുന്ന പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിൽ പറയുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേഷകരിലേയ്‌ക്ക് എത്തുക. ‘ചെക്കാ ചിവന്ത വാനത്തിന്’ ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു മണിരത്‌നം ചിത്രം പുറത്തിറങ്ങാൻ തയ്യാറായിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും.
ഇന്ത്യയിലെ തന്നെ ഏറ്റവും മുൽ മുടക്കുള്ള ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മണിരത്‌നവും എഴുത്തുകാരന്‍ ബി.ജയമോഹനും ചേര്‍ന്നാണ്. എ ആര്‍ റഹ്‌മാൻ സംഗീതം നിർവ്വഹിക്കുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിക്രം, ഐശ്വര്യ റായ്, കാർത്തി. ജയൻരവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, പാര്‍ത്ഥിപന്‍, ബാബു ആന്റണി, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശ്രിയ ശരൺ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നു.
Comments