ചെന്നൈ: ബദൽ ഇന്ധന സാങ്കേതികവിദ്യയിലും ഇ-മൊബിലിറ്റിയിലും മുന്നേറ്റം സൃഷ്ടിക്കുന്ന ഭാരത് ആൾട്ട് ഫ്യൂവൽ(ബിഎഎഫ്) പുത്തൻ കുതിപ്പുകൾക്ക് ഒരുങ്ങുന്നു. നിർമാണപ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ഗ്രീൻഫീൽഡ് യൂണിറ്റ് സ്ഥാപിക്കും.ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, മോട്ടോറുകൾ എന്നിവ നിർമ്മിക്കുന്നതിനായി 250 കോടി രൂപ മുതൽമുടക്കിലാകും യൂണിറ്റുകൾ സ്ഥാപിക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 40,000 ചതുരശ്ര കിലോമീറ്ററിലാകും സൗകര്യങ്ങൾ വിന്യസിച്ചിരിക്കുക. 2023 പകുതിയോട് കൂടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും ഭാരത് ആൾട്ട് ഫ്യൂവൽ അറിയിച്ചു.
മാറ്റത്തിന് ഉത്പ്രേരകമായി പ്രവർത്തിക്കുകയാണ് ബിഎഎഫ് എന്നും വാഹന നിർമാണ മേഖലയിലേക്ക് ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾ അവതരിപ്പിക്കുകയാണെന്നും വ്യക്തമാക്കി. ആവശ്യമായ ഉപകരണങ്ങളും കമ്പനിയിൽ തന്നെ ഉൽപാദിപ്പിക്കുമെന്നും അറിയിച്ചു.സുസ്ഥിരതയോടെ ഉള്ള ഗതാഗതം വഴി കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനാകുമെന്നും അഭിപ്രായപ്പെടുന്നു. തങ്ങളുടെ ബ്രാൻഡ് വളർത്താനും വ്യവസായം വിപുലീകരിക്കാനും പുതിയ പദ്ധതി സഹായകമാകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സ്വരൂപ് ഭാരതി പറഞ്ഞു. സ്കൂട്ടറിന്റെ 2024 ലെ ദീപാവലി സീസണിൽ വിപണിയിൽ എത്തിക്കുമെന്നും അറിയിച്ചു.
40,000 ചരുരശ്ര മീറ്ററിൽ 10,000 മീറ്ററിൽ മോട്ടോറുകൾക്കായി വിനിയോഗിക്കുമെന്നും പിന്നീട് ബാറ്ററി നിർമാണത്തിനായി ഉപയോഗിക്കുമെന്നും അറിയിച്ചു. വാഹനങ്ങൾ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വിപണിയിലാകും അവതരിപ്പിക്കുക. പിന്നീട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും.
Comments