ശ്രീനഗർ: അമർനാഥിലെ മേഘവിസ്‌ഫോടനത്തിൽ അന്വേഷണം വേണമെന്ന ആവശ്യ വുമായി നാഷണൽ കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ടെന്റുകളിലേയ്‌ക്ക് ജലം ഇരച്ചെത്തിയത് അന്വേഷിക്കണമെന്നാണ് ആവശ്യം.ഒപ്പം സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന ആവശ്യവും ഫറൂഖ് അബ്ദുള്ള ഉന്നയിച്ചിരിക്കുകയാണ്. മലവെള്ളപാച്ചിലിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നതിന് തിരച്ചിൽ തുടരുന്ന തിനിടെയാണ് ആരോപണങ്ങളുമായി ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയത്.
തികച്ചും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സംഭവമാണുണ്ടായത്. എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ ടെന്റുകൾ പണിയുന്നത്. ക്ഷേത്രത്തിന്റെ സമീപമേഖലയിൽ ഇതാദ്യമായാണ് ഇത്രയധികം ടെന്റുകൾ നിർമ്മിക്കപ്പെട്ടതായി കാണുന്നത്. ഇത്തരം അലംഭാവങ്ങൾ ഭരണകൂടത്തിന്റെ വീഴ്ചയാണ്.’ ഫറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മുകശ്മീർ ഭരണകൂടം അമർനാഥിലെ ദുരന്തത്തിന് ഉത്തരം പറയണം. ദുരന്തത്തിൽപ്പെട്ട എല്ലാ തീർത്ഥാടകർക്കും അടിയന്തിര സഹായം നൽകണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.
ഇതുവരെ 16 പേരാണ് മരണപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. 40 പേരെ കാണാതാ യെന്നാണ് പ്രഥമിക വിവരം. 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളുമാണ് മലവെള്ളപ്പാച്ചിലിൽപെട്ടതെന്നാണ് സൈന്യം നൽകുന്ന വിവരം. 21 പേരെയാണ് രക്ഷിക്കാൻ സാധിച്ചത്. സൈന്യം ഹെലികോപ്റ്ററുകളുടെ സഹായത്താലാണ് രക്ഷാ പ്രവർത്തനം വേഗത്തിലാക്കിയിരിക്കുന്നത്.
















Comments