കൊളംബോ: ശ്രീലങ്കയിൽ ഗോതബായ രജപക്‌സെയുടെ വസതിയിലേക്ക് അതിക്രമിച്ച് കടന്ന പ്രക്ഷോഭകർ വസതിയിലെ സ്വിമ്മിങ് പൂളിൽ നീന്തുന്ന ദൃശ്യങ്ങൾ പുറത്ത്. വസതിയിലേക്ക് ഇരച്ചുകയറിയ ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ കൊട്ടാരം അടിച്ച് തകർക്കുകയാണ്. ദേശീയ പതാക കൈകളിലേന്തിയാണ് ജനം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നത്.
പ്രസിഡന്റിന്റെ വസതിയിലെ കിടപ്പുമുറികളും അടുക്കളയും പ്രതിഷേധക്കാരുടെ കയ്യിലായി. വസതിക്കുള്ളിലിരുന്ന് ഇവർ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. സുരക്ഷ സേനയെ മറികടന്നാണ് പ്രക്ഷോഭകർ വീടിനകത്തേക്ക് കയറിയത്.
പ്രതിഷേധക്കാർക്ക് എല്ലാവിധ സഹായങ്ങളും നൽകി രാജ്യത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പോലീസും കൂടെ നിൽക്കുന്നത് സർക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ശ്രീലങ്കൻ കായിക താരങ്ങളും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. സനത് ജയസൂര്യയടക്കമുളള കായിക താരങ്ങളാണ് പ്രക്ഷോഭത്തിന് നേതൃത്വം വഹിക്കുന്നത്.















Comments