തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിയിൽ ചോരകുഞ്ഞ് നിലത്തു വീണതായി പരാതി. നാലുദിവസം പ്രായമായ കുഞ്ഞാണ് പരിശോധനയ്ക്കിടെ നിലത്ത് വീണത്. സുരേഷ് കുമാർ-ഷീല ദമ്പതികളുടെ കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് അപകടം. ശരീരത്തിൽ മഞ്ഞ നിറം കണ്ടെതിനാൽ പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് കുഞ്ഞിന്റെ അമ്മൂമ്മ പരിശോധന സ്ഥലത്ത് എത്തി.
നഴ്സ് കുഞ്ഞിനെ എടുത്ത് വാമറിൽ കിടത്തുന്നതിനിടെയാണ് താഴെ വീണതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കുഞ്ഞിന് അപകടം പറ്റിയ കാര്യം വൈകിയാണ് അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.
കുട്ടി താഴെ വീണെന്നും എസ്എടിയിലേക്കു കൊണ്ടു പോകണമെന്നും അധികൃതർ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ സുരേഷ് കുമാർ പറയുന്നു.
Comments