കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ, പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ എന്നിവരാണ് പിടിയിലായത്.
ഒരു കോടി രൂപയിൽ അധികം വിലവരുന്ന രണ്ട് കിലോഗ്രാം ഭാരമുള്ള സ്വർണ്ണമാണ് പിടിച്ചെടുത്തത്.ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സാനിറും കബീറും കരിപ്പൂരിലെത്തിയത്.
ഇവർ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. അതേസമയം കസ്റ്റംസിനെ വെട്ടിച്ച് രണ്ടു പേരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പുറത്ത് പിടികൂടുകയായിരുന്നു.
















Comments