ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തെന്നിന്ത്യൻ നടൻ വിക്രമിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതിന് പിന്നാലെ നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിക്രമിന്റെ ഒരു വിഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നേടുന്നത്.
വീഡിയോയിലൂടെ ആരാധകർക്ക് നന്ദി അറിയിച്ച് നടൻ വിക്രം തന്നെ എത്തിയിരിക്കുകയാണ് . അസുഖ വേളയിൽ എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും വിക്രം വിഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങൾ വിക്രമിന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്.ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന്റെ മകൻ ധ്രുവ് വിക്രമും രംഗത്തുവന്നു.
Comments