ബാഗ്നാദി: വനമേഖലയിൽ സൈനിക വാഹനങ്ങളെ തകർക്കാനും ഉദ്യോഗസ്ഥരെ അപായ പ്പെടുത്താനുമായി സ്ഥാപിച്ചിരുന്ന പ്രഷർകുക്കർ ബോംബുകൾ കണ്ടെത്തി നിർവ്വീര്യമാക്കി ഐടിബിപി. ഐടിബിപിയുടെ 38-ാം ബറ്റാലിയൻ ഛത്തീസ്ഗഡിൽ രാജ്നന്ദ്ഗാവിലെ ബാഗ്നദി മേഖലയിലാണ് ബോംബുകൾ നിർവ്വീര്യമാക്കിയത്.
ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകര മേഖലയിൽ നിയോഗിക്കപ്പെട്ട ഇന്തോ-ടിബറ്റൻ ബോർഡർ സേനാംഗങ്ങളാണ് ബോംബ് നിർവ്വീര്യമാക്കുന്നത്. പരിശീലനം സിദ്ധിച്ച നായയുടേയും മറ്റ് സാങ്കേതിക സംവിധാനങ്ങളുടേയും സഹായത്താൽ നിർവ്വീര്യമാക്കുന്ന ചിത്രങ്ങളാണ് ഐടിബിപി പുറത്തുവിട്ടത്.
ഈ വർഷം ആദ്യം ജമ്മുകശ്മീരിൽ ഐഇഡി സംവിധാനത്തിൽ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകൾ കണ്ടെത്തിയിരുന്നു. അതേ നിർമ്മിതിയാണ് ഛത്തീസ്ഗഡിലും നടത്തിയി രിക്കുന്നത്. ഇസ്ലാമിക ഭീകരരും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ തെളിയുന്നതിന്റെ ഉദാഹരണമാണ് ഐടിബിപിയുടെ കണ്ടെത്തൽ. പല പ്രഷർകുക്കർ ബോംബുകളിലും 5 കിലോഗ്രാം വരെ ഐഇഡിയാണ് ഉപയോഗിച്ചിരിക്കു ന്നതെന്നും സൈന്യം പറഞ്ഞു.
Comments