ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ നിന്ന് രാജിവെച്ച ബോറിസ് ജോൺസന്റെ പകരക്കാരനെ സെപ്റ്റംബർ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡർഷിപ്പ് ഇലക്ഷൻ അറിയിച്ചു.മുൻ ബ്രിട്ടീഷ് ഇന്ത്യൻ മന്ത്രി ഋഷി സുനക്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് തുടങ്ങി 11 ഓളം പ്രമുഖർ മത്സരപ്പട്ടികയിലുണ്ട്.
1992 കമ്മിറ്റി ഓഫ് കൺസർവേറ്റീവ് ബാക്ക്ബെഞ്ച് എംപിമാരുടെ സംഘമാണ് തിരഞ്ഞെടുപ്പു നടപടികൾ നടത്തുക. ചൊവ്വാഴ്ച വരെ നാമനിർദേശപത്രിക സമർപ്പിക്കാമെന്ന് കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡി വ്യക്തമാക്കി.
കമ്മിറ്റി നിയമവ്യവസ്ഥകളിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കുറഞ്ഞത് 20 ടോറി എംപിമാരുടെ പിന്തുണയോട് കൂടി മാത്രമെ നേതൃസ്ഥാനത്തേയ്ക്ക് എത്താൻ കഴിയു. 30 വോട്ടുകൾ ലഭിച്ചാൽ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയു എന്നും വ്യവസ്ഥയിൽ പറയുന്നു.
ആദ്യ ഘട്ട ബാലറ്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ചയും രണ്ടാം ഘട്ടം വ്യാഴ്ചയും നടക്കുമെന്നാണ് പ്രാഥമിക നിഗമനം. അവസാനഘട്ടത്തിൽ രണ്ട് സ്ഥാനാർത്ഥികളിലേക്ക് ചുരുങ്ങുകയും 2,00,000 പാർട്ടി പ്രവർത്തകർ പ്രചരണം നടത്തും. ഒരു സ്ഥാനാർത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതൽ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാർത്ഥിയെ ടോറി നേതാവായും യുകെയുടെ പിതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടിയിലെ 358 എംപിമാരിൽ പലരും ആർക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments