കാബൂൾ : വിമത സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ
അവസാനിപ്പിക്കാൻ രാഷ്‌ട്രീയ ഇടപെടൽ ആവശ്യമാണെന്ന് അഫ്ഗാനിലെ എൻ ആർ എഫ് നേതാവ് അഹമ്മദ് മസ്സൂദ് .
എത്രയും പെട്ടെന്ന് തന്നെ ഈ രാജ്യങ്ങൾ ഇടപെട്ട് അഫ്ഗാനിൽ രാഷ്‌ട്രീയ സ്ഥിരത കൈവരിക്കാനുള്ള മാർഗ്ഗങ്ങൾ തേടണം. അല്ലാത്ത പക്ഷം പ്രശ്‌നം മറ്റു മേഖലകളിലേക്ക് കൂടി ബാധിക്കുമെന്നും എൻ ആർ എഫ് നേതാവ് അഹമ്മദ് മസ്സൂദ് പറഞ്ഞു .
വടക്കൻ അഫ്ഗാനിസ്ഥാനിലെ പഞ്ചശീർ പ്രവിശ്യയിലെ ജനങ്ങളെ താലിബാൻ സേന പീഡിപ്പിക്കുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. വിമത സേനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പീഡനം. ഹ്യൂമൻ റൈറ്റ്‌സ് വാച്ചാണ് വിവരങ്ങൾ പുറത്തു വിട്ടത്.
2022 മെയ് പകുതിയിൽ എൻ ആർ എഫ് സേന താലിബാൻ ചെക്ക് പോസ്റ്റുകളും അവരുടെ യൂണിറ്റുകളും നശിപ്പിച്ചിരുന്നു . ഇതിനു പ്രതികാരമായി താലിബാൻ സൈന്യം വിമതസേനയെ പിന്തുണച്ചവരെ വധിക്കുകയായിരുന്നു. താലിബാൻ സൈന്യം എൻ.ആർ.എഫ് നേതാക്കളെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എൻ ആർ എഫിനെ പിന്തുണക്കുന്നു എന്നാരോപിച്ചു നിരവധി പ്രദേശ വാസികളെ അന്യായമായി ജില്ലാ ജയിലുകളിൽ പാർപ്പിച്ചു പീഡിപ്പിക്കുകയാണ് . ഇവർക്കു സ്വന്തം കുടുംബാങ്ങങ്ങളോ , വക്കീലന്മാരോ ആയിട്ടു പോലും ബന്ധപെടാൻ താലിബാൻ സേന അനുവദിക്കുന്നില്ല . താലിബാന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച നിരവധി ജനങ്ങളെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് . അഫ്ഗാനിസ്ഥാനിലെ നിന്ദ്യമായ താലിബാൻ ഭരണനയങ്ങൾ അവിടെ അരാജകത്വമുണ്ടാക്കുകയാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതിനിധി വ്യക്തമാക്കി .
















Comments