മലപ്പുറം : പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ യുവാവിനൊപ്പം നാടുവിട്ട് ഇരുപത്തെട്ടുകാരി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയാണ് നാടുവിട്ടത്. അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. മലപ്പുറം തിരൂരിലാണ് സംഭവം .
സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് താനൂർ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി തമിഴ്‌നാട്ടിലേക്ക് പോയതായി വ്യക്തമായി . അതേസമയം ഫോൺ യുവതി ഉപയോഗിക്കാത്തതിനാൽ അന്വേഷണം എങ്ങും എത്താത്ത സ്ഥിതിയിലായിരുന്നു.
ഇതിനിടെ ഉദ്യോഗസ്ഥർ യുവതിയുടെ പബ്ജി കളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. പിന്നാലെ ഇതുവഴി പരിചയപ്പെട്ട യുവാവിന്റെ വിവരങ്ങളും ശേഖരിച്ചു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.മൂന്ന് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിനാൽ യുവതിക്കെതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു
Comments