ഹിറ്റ്‌ലറിന്റെ മോഷണം പോയ വാച്ച് ലേലത്തിൽ; വില കോടികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിറ്റ്‌ലറിന്റെ മോഷണം പോയ വാച്ച് ലേലത്തിൽ; വില കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:20 pm IST
Facebook
Twitter
WhatsAppTelegram

നാസി സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറിന്റെ മോഷണം പോയ വാച്ച് ലേലത്തിൽ. 3.4 മില്യൺ യൂറോയിലധികം (27 കോടി) വിലമതിക്കുന്ന വാച്ചാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ ഹിറ്റ്‌ലറിന്റെ അമൂല്യ വസ്തുക്കളിൽ പലതും ശത്രുക്കൾ കൊള്ളയടിച്ച് കൊണ്ടുപോയിരുന്നു. അത്തരത്തിൽ അദ്ദേഹത്തിന്റെ പർവ്വത സങ്കേതത്തിൽ നിന്ന് ഫ്രഞ്ച് സൈനികൻ മോഷ്ടിച്ച് കൊണ്ടുവന്ന വാച്ചാണിത്.

സ്വിസ് ആഡംബര വാച്ച് മേക്കർ ലെകോൾട്രെ ആണ് വാച്ച് നിർമ്മിച്ചത്. ഇതിൽ ഹിറ്റ്‌ലറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളും നാസി ചിഹ്നങ്ങളായ സ്വസ്തികയും ജർമ്മൻ സാമ്രാജ്യത്വ കഴുകനും ആലേഖനം ചെയ്തിട്ടുണ്ട്. ഹിറ്റ്ലറുടെ ജന്മദിനം, ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി നിയമിതനായ തീയ്യതി, 1933-ൽ നാസി പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ച തീയ്യതി എന്നിവയും വാച്ചിൽ കൊത്തിവെച്ചിട്ടുണ്ട്. ജർമ്മൻ ചാൻസലറായി അധികാരത്തിൽ ഏറിയതിന് പിന്നാലെ നാസി പാർട്ടി ഹിറ്റ്‌ലർക്ക് സമ്മാനിച്ച വാച്ചാണിത് എന്നും സൂചനയുണ്ട്.

1945 മെയ് 4 ന് തെക്കൻ ജർമ്മനിയിലെ ബവേറിയയിലെ ഹിറ്റ്ലറുടെ പർവത സങ്കേതമായ ബെർഗോഫിൽ നിന്ന് ഒരു ഫ്രഞ്ച് സൈനികനാണ് ഇത് എടുത്തത്. ഇതിന് അഞ്ച് ദിവസം മുമ്പാണ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ മേരിലാൻഡിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ലേലത്തിൽ ഈ വാച്ചിന് 2 മുതൽ 4 മില്യൺ ഡോളർ വരെ ലഭിക്കുമെന്ന ഉറപ്പിലാണ് അധികൃതർ.

ഹിറ്റ്ലറിന്റെ വാച്ച് ഇതിന് മുൻപ് ഒരിക്കലും വിൽക്കുകയോ ലേലത്തിൽ വെയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് ലേല സ്ഥാപനത്തിന്റെ പ്രസിഡന്റ് ബിൽ പനഗോപുലോസ് പറഞ്ഞു. ഹിറ്റ്ലറുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമായും പാർട്ടിയെ അധികാരത്തിലേക്ക് ഉയർത്തിയതിനുള്ള നന്ദിയായും നാസി പാർട്ടി തന്നെ അദ്ദേഹത്തിന് നൽകിയ ഈ വാച്ച് തികച്ചും അമൂല്യമായ ഒന്നാണ്. നേരത്തെ ഹിറ്റ്ലറുടെ ടേബിൾവെയർ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയുടെ നൂറുകണക്കിന് സാധനങ്ങൾ ലേലത്തിൽ വിറ്റിട്ടുണ്ട്. എന്നാൽ വാച്ച് എന്നത് മറ്റെന്ത് വസ്തുവിനെക്കാളുപരി വ്യക്തിഗതമായ ഒന്നാണ്.

ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ മനുഷ്യനോടുള്ള ആദരസൂചകമായല്ല ഇത് ലേലത്തിൽ വിൽക്കുന്നത്. പകരം ലോക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചരിത്രാവശിഷ്ടമായാണ് ഇത് വിൽക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Adolf Hitlerwatch
Share
Tweet
SendShare

More News from this section

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies