ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ജലൗൺ ജില്ലയിലെ കൈതേരി ഗ്രാമത്തിൽ 14,850 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ എക്‌സ്പ്രസ് വേയാണിത്.

296 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി എക്‌സ്പ്രസ് വേ പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും.

ഉത്തർപ്രദേശ് എക്‌സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) പിന്തുണയോടെ 28 മാസത്തിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിത്.

2020 ഫെബ്രുവരി 29ന് തറക്കല്ലിട്ട എക്‌സ്പ്രസ് വേയുടെ നിർമാണം നിശ്ചയിച്ചിരുന്ന തിയതിയേക്കാൾ എട്ട് മാസം മുമ്പേ യോഗി സർക്കാർ പൂർത്തീകരിച്ചിരിക്കുകയാണ്. ഇറ്റാവയ്‌ക്ക് സമീപമുള്ള ലക്നൗ-ആഗ്ര എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന യുപിയുടെ നാലാമത്തെ എക്‌സ്പ്രസ് വേയാണിത്.
प्रधानमंत्री श्री @narendramodi जी 16 जुलाई को ₹14,859 करोड़ की लागत से 296 किलोमीटर लंबे बुंदेलखंड एक्सप्रेस-वे का उद्घाटन कर राष्ट्र को समर्पित करेंगे।
बुंदेलखंड एक्सप्रेस-वे के निर्माण के बाद निश्चित तौर पर यह क्षेत्र विकास में आने वाले समय में सबसे आगे खड़ा होगा| pic.twitter.com/9CpIgEMkoN
— Jyotiraditya M. Scindia (@JM_Scindia) July 14, 2022
ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതലാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ആരംഭിക്കുന്നത്. ഇത് ഇറ്റാവ ജില്ലയിൽ കുദ്രെയ്ൽ ഗ്രാമത്തിന് സമീപമുള്ള ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയുമായി ലയിക്കുന്നത് വരെ വ്യാപിച്ച് കിടക്കുന്നു. യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നിവയാണ് ഏഴ് ജില്ലകൾ.

ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1,132 കോടി രൂപ ലാഭിച്ച് പണി പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്.
















Comments