പ്രതിപക്ഷ നിരയിൽ വീണ്ടും വിളളൽ വീഴ്‌ത്തി കൊണ്ട് എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ നൽകുമെന്ന് ജെഡിഎസ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിധാന സൗധയിൽ ചേർന്ന ജെഡി(എസ്) നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഐകകണ്ഠേനയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജെഡി(എസ്) നേതാവ് ബന്ദേപ്പ കാഷെംപൂർ പറഞ്ഞു.
ರಾಷ್ಟ್ರಪತಿ ಚುನಾವಣೆಯಲ್ಲಿ ಶ್ರೀಮತಿ ದ್ರೌಪದಿ ಮುರ್ಮು ಅವರನ್ನು ಬೆಂಬಲಿಸಲು @JanataDal_S ಸರ್ವಾನುಮತದ ನಿರ್ಣಯ ಕೈಗೊಂಡಿದೆ.
ವಿಧಾನಸೌಧದಲ್ಲಿ ನಡೆದ ಶಾಸಕಾಂಗ ಪಕ್ಷದ ಸಭೆಯಲ್ಲಿ ಈ ಮಹತ್ವದ ನಿರ್ಣಯ ಕೈಗೊಳ್ಳಲಾಗಿದೆ. ಕೋವಿಡ್ ಪಾಸಿಟಿವ್ ಕಾರಣಕ್ಕೆ ನಾನು ವರ್ಚುಯಲ್ ವೇದಿಕೆ ಮೂಲಕ ಈ ಸಭೆಯಲ್ಲಿ ಪಾಲ್ಗೊಂಡಿದ್ದೆ. 1/5 pic.twitter.com/GLYYsifaYf
— H D Kumaraswamy (@hd_kumaraswamy) July 15, 2022
മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, പാർട്ടി സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം ഉളപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു. പാർട്ടി അധ്യക്ഷൻ എച്ച്ഡി ദേവഗൗഡ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നതായി കാഷെംപൂർ പറഞ്ഞു. ഗോത്രവർഗക്കാരിയായ സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരമാണെന്നും ദേവഗൗഡയുടെ ആഗ്രഹപ്രകാരമാണ് രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുർമുവിന്റെ പശ്ചാത്തലവും അവർ ഉൾപ്പെടുന്ന സമുദായവും കണക്കിലെടുത്താണ് പാർട്ടി പിന്തുണയ്‌ക്കാൻ തീരുമാനിച്ചതെന്ന് ജെഡി (എസ്) എംഎൽഎ പറഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ദേവഗൗഡയെ വിളിച്ച് പിന്തുണ തേടിയിരുന്നതായി മുർമു പറഞ്ഞു. ബെംഗളൂരു സന്ദർശനത്തിനിടെ മുർമു ദേവഗൗഡയെയും കുമാരസ്വാമിയെയും സന്ദർശിച്ചിരുന്നു.
ജെഡിഎസിന് പുറമെ ബിജെഡി, വൈഎസ്ആർ-സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം തുടങ്ങി നിരവധി പ്രാദേശിക പാർട്ടികളും മുർമുവിന് പിന്തുണ അറിയിച്ചിരുന്നു. മുർമുവിന്റെ വോട്ട് വിഹിതം ഇപ്പോൾ 61ശതമാനത്തിലധികം ആകാൻ സാധ്യതയുണ്ട്. വിവിധ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർഥിക്ക് ഇപ്പോൾ 6.67 ലക്ഷം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. ആകെ 10,86,431 വോട്ടുകളാണുളളത്.
















Comments