ഗോധ്രാനന്തര കലാപക്കേസിൽ നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് നേതാവ് 30 ലക്ഷം നൽകി; സത്യവാങ്മൂലത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ- Gujarat Riots: Ahmed Patel Plotted Against Narendra Modi
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോധ്രാനന്തര കലാപക്കേസിൽ നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് നേതാവ് 30 ലക്ഷം നൽകി; സത്യവാങ്മൂലത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ- Gujarat Riots: Ahmed Patel Plotted Against Narendra Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 11:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് ഗൂഢനീക്കങ്ങൾ നടത്തിയതിന്റെ നിർണായക വിവരങ്ങൾ പുറത്ത്. അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലാണ് മോദിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് എന്ന് സെഷൻസ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ തീസ്ത സെതൽവാദിനും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. സെതൽവാദിന്റെ ഉൾപ്പെടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്.

ഗുജറാത്തിൽ അധികാരത്തിലിരുന്ന മോദി സർക്കാരിനെ താഴെയിറക്കാനും നരേന്ദ്ര മോദിയെ കുടുക്കാനും അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ തീസ്ത സെതൽവാദിന് എത്തിച്ച് നൽകിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ രാജ്യസഭാംഗവും, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടന്നത് എന്ന് സാക്ഷിമൊഴി ഉദ്ധരിച്ച് അന്വേഷണ സംഘം പറഞ്ഞു.

ഗോധ്രാനന്തര കലാപക്കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ തീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ ആർബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മോദി സർക്കാരിനെ തകർക്കാൻ ഇവർ കോൺഗ്രസിനെ കൂട്ടുപിടിച്ചു. കലാപം നടന്ന് നാല് മാസങ്ങൾക്കുശേഷം തീസ്ത സെതൽവാദും, സഞ്ജീവ് ഭട്ടും ഡൽഹിയിൽ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്തെ കേന്ദ്ര നേതാക്കളുമായും ഇവർ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി നേതാക്കളെ കുടുക്കാൻ ഈ കൂടിക്കാഴ്ചയിൽ തീരുമാനമായതായും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

കലാപത്തിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ അഹമ്മദ് പട്ടേൽ സെതൽവാദിന് 5 ലക്ഷം രൂപ നൽകിയിരുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് അഹമ്മദാബാദിലെ ഷാഹിബൗഗിലുള്ള സർക്യൂട്ട് ഹൗസിൽവച്ച് അഹമ്മദ് പട്ടേൽ 25 ലക്ഷം രൂപ സെതൽവാദിന് നൽകി. ഈ പണം കലാപബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായല്ല ഉപയോഗിച്ചതെന്നും മൊഴിയുണ്ട്.

കോൺഗ്രസിനോട് രാജ്യസഭാ സീറ്റും സെതൽവാദ് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് പാർട്ടി ”ശബാനയ്‌ക്കും ജാവേദിനും മാത്രം അവസരം” നൽകുന്നതെന്നും എന്തുകൊണ്ടാണ് തന്നെ രാജ്യസഭാംഗമാക്കാത്തതെന്നും ഒരു കോൺഗ്രസ് നേതാവിനോട് സെതൽവാദ് ചോദിച്ചതായി സാക്ഷികളുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.

Tags: നരേന്ദ്ര മോദിAffidavitgujarat riotഗോധ്രാനന്തര കലാപക്കേസ്
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies