തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തണം എന്ന ഹർജിയിൽ കോടതി ഈ മാസം 22 ന് വിധി പറയും. ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ചുള്ള സിബിഐയുടെ കണ്ടെത്തൽ തെറ്റാണെന്നാണ് അച്ഛൻ ഉണ്ണി കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
ബാലഭാസ്ക്കറിന്റെ മരണം അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നാണ് സിബിഐയുടെ റിപ്പോർട്ട്. മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘത്തിന് പങ്ക് കണ്ടെത്താനായിട്ടില്ല എന്നും ഡ്രൈവർ അശ്രദ്ധമായി അമിതവേഗത്തിൽ വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നുമാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി അച്ഛൻ സിജെഎം കോടതിയെ സമീപിക്കുകയായിരുന്നു.
അപകടം നടന്നപ്പോൾ വാഹനത്തിൽ നിന്നും ലഭിച്ച ഫോൺ സിബിഐ പരിശോധനയ്‌ക്ക് വിധേയമാക്കിയില്ല എന്നതാണ് ബാലഭാസ്ക്കറിന്‍റെ അച്ഛന്റെ പ്രധാന ആരോപണം. മരണത്തിന് ശേഷം ഫോൺ ഉപയോഗിക്കുന്നത് ബാലഭാസ്ക്കറിന്റെ സുഹൃത്ത് പ്രകാശൻ തമ്പിയായിയിരുന്നുവെന്ന് അച്ഛൻ പറയുന്നു. ഇയാൾ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണ്. തമ്പിക്ക് ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയം ഉണ്ണി കോടതിയെ ധരിപ്പിച്ചു. അതേസമയം, ഫോൺ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കിയത്.
















Comments