അമരാവതി: ആന്ധ്രാ പ്രദേശിലെ പാൽനാട് ജില്ലയിലെ മദ്രസയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുട്ടി മരിച്ചു. നിരവധി പേർ ആശുപത്രിയിലാണ്. പാൽനാടിലെ ഗുർസാല നഗരത്തിലെ മദ്രസയിലായിരുന്നു സംഭവം.
മദ്രസയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത കലശലായതോടെ ഒരു കുട്ടി മരണപ്പെടുകയായിരുന്നു.
ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളിൽ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Comments