കൊളംബോ: അസ്ഥിരമായ ഭരണത്തിനിടയിലും ഇന്ധനം ലഭിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി ശ്രീലങ്കൻ ഭരണകൂടം. വൈദ്യുതി ആവശ്യത്തിനും വാഹനങ്ങൾക്കുമായി ഇന്ധനമെത്തിക്കാൻ റഷ്യയോടാണ് ശ്രീലങ്ക അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഇതിനിടെ വാർത്താ സമ്മേളനത്തിൽ പ്രതിസന്ധികളിൽ എല്ലാ അടിയന്തിര സഹായവും എത്തിക്കുന്ന ഇന്ത്യയെ മന്ത്രി വനോളം പുകഴ്ത്തി.
ശ്രീലങ്കയുടെ ഊർജ്ജ വകുപ്പ് മന്ത്രി കാഞ്ചേന വിജേശേഖരയാണ് റഷ്യൻ ഊർജ്ജകാര്യ മന്ത്രാലയവുമായി സംസാരിച്ചത്. രണ്ടു കോടിയിലേറ വരുന്ന ശ്രീലങ്കൻ പൗരന്മാരുടെ ദൈനന്തിന കാര്യങ്ങൾ മുടങ്ങാതിരിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പ്രതിസന്ധികളെ മറികടക്കാൻ നിരവധി രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുകയാണെന്നും കാഞ്ചേന അറിയിച്ചു. ഇതിനൊപ്പമാണ് കടമായി സാധനങ്ങൾ നൽകുവാൻ എന്നും തയ്യാറാകുന്നത് ഇന്ത്യമാത്രമാണെന്ന് മന്ത്രി എടുത്തുപറഞ്ഞത്.
കടുത്ത ഇന്ധന ക്ഷാമം നേരിടുന്ന ശ്രീലങ്കയിൽ റേഷൻ ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. ദേശീയ ഇന്ധന പാ്സ്സ് എന്ന സംവിധാനം വഴിയാണ് ഇനി ഇന്ധനം ലഭിക്കുക. അവശ്യസേവനങ്ങൾക്കായി മാത്രം ഇന്ധനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ മത്രമാണ് ഇന്ധനം നിറയ്ക്കാൻ അനുവാദമുള്ളു.
ദേശീയ തിരിച്ചറിയൽ കാർഡിനൊപ്പം ഒരു ക്യൂആർ കോഡും ചേർത്താണ് ഇന്ധനം വിതരണത്തിന് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ധനം നിറയ്ക്കാൻ വരുന്നവരുടെ വാഹനത്തിന്റേയും വ്യക്തിപരമായയുമായ എല്ലാ വിവരങ്ങളും ഒരുമിച്ച് രേഖപ്പെടുത്തിയ ക്യൂആർകോഡാണ് നൽകുന്നത്. അതേസമയം രാജ്യത്ത് പവർക്കട്ട് തുടരുകയാണ്.
















Comments