യാത്രാവിലക്ക് അഥവാ ട്രാവൽ ബാൻ ലഭിക്കാം. ഇക്കാര്യത്തിൽ നിലവിലുളള അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ ഉൾപ്പെടെ പരിഗണിച്ചാകും പലപ്പോഴും ഇത്തരം വിലക്കുകൾ ചിലർക്ക് ഏർപ്പെടുത്താൻ വിമാന കമ്പനി നിർബന്ധിതമാകുക. കൂടുതലും യാത്രാസുരക്ഷയ്‌ക്ക് കോട്ടം തട്ടുന്ന നടപടികൾ കണക്കിലെടുത്താണ് കമ്പനികൾ ഇങ്ങനെ വിലക്കേർപ്പെടുത്തുന്നത്. വിലക്ക് ഏർപ്പെടുത്തുന്നത് യാത്രാ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നതിനാൽ ഇതൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. അപമര്യാദയായി പെരുമാറുക: വിമാനത്താവളത്തിനുള്ളിലോ വിമാനത്തിൽ സഞ്ചരിക്കുമ്പോഴോ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരന് വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. എയർലൈൻ ജീവനക്കാർ, എയർപോർട്ട് ജീവനക്കാർ, സഹയാത്രികർ തുടങ്ങിയവരോട് മാന്യത ലംഘിച്ച് സംസാരിക്കുക, കയ്യാങ്കളി നടത്തുക, ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ ചെയ്താൽ യാത്രാവിലക്ക് ലഭിച്ചേക്കാം. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ച് യാത്രാവിലക്കിന്റെ കാലയളവ് നിശ്ചയക്കപ്പെടും. ലെവൽ 1, 2, 3 എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ കുറ്റകൃത്യത്തെ പട്ടികപ്പെടുത്തുകയാണ് അധികൃതർ ചെയ്യുക. ഏത് ലെവലിലാണ് കുറ്റകൃത്യം ഉൾപ്പെടുക എന്നതിനെ ആശ്രയിച്ചാണ് യാത്രാവിലക്കിന്റെ കാലയളവ് നിശ്ചയിക്കുന്നത്. ഇത് മാസങ്ങളോ വർഷങ്ങളോ ആഴ്ചകൾ വരേയോ നീളാം..
2. വിദേശരാജ്യങ്ങളിൽ കേസ് ചുമത്തപ്പെട്ടാൽ: വിദേശരാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയ വ്യക്തി പിന്നീട് അതേ വിദേശരാജ്യത്തേക്ക് വീണ്ടും യാത്ര ചെയ്യുന്ന സാഹചര്യത്തിൽ യാത്രാവിലക്ക് നേരിട്ടേക്കാം. ചുമത്തപ്പെട്ട കുറ്റകൃത്യത്തിന്റെ നിയമനടപടികൾ പൂർത്തിയാക്കാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ യാത്രാവിലക്ക് ലഭിക്കുക. അതിനാൽ വിദേശരാജ്യങ്ങളിൽ കഴിയവേ കേസ് ചുമത്തപ്പെട്ടാൽ വീണ്ടും അതേരാജ്യത്തേക്ക് വരേണ്ടതിന്റെ ആവശ്യകത ഉണ്ടാകുമെങ്കിൽ നിയമനടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത രാജ്യം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തേക്കാം.
3. വിമാനത്തിലെ പുകവലി ഉൾപ്പെടെയുളള നിയമലംഘനങ്ങളുടെ പേരിൽ: നിലവിൽ വിമാനയാത്രക്കിടെ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പുകവലിച്ച് യാത്രക്കാരൻ പിടിക്കപ്പെടുകയാണെങ്കിൽ എയർലൈൻ കമ്പനികൾ ഇക്കാര്യത്തെ സമീപിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കാം. ചിലപ്പോൾ പ്രസ്തുത യാത്ര മാത്രമായിരിക്കാം വിലക്കപ്പെടുന്നത്. അതുമല്ലെങ്കിൽ ചിലപ്പോൾ പിഴയീടാക്കുന്നതാകാം നടപടി. അതുമല്ലെങ്കിൽ കുറച്ചുനാളത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനവും വിമാന കമ്പനി സ്വീകരിച്ചേക്കാം.
Comments