ചെന്നൈ : പ്രശസ്ത സംവിധായകൻ മണിരത്‌നം ആശുപത്രിയിൽ. കൊറോണ ബാധയെത്തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു. ചെന്നൈയിൽ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വൻ താരനിരയിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന്റെ ടീസർ ലോഞ്ച് ജൂലൈ എട്ടിന് നടന്നിരുന്നു.
സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന പൊന്നിയിൻ സെൽവൻ തമിഴിൽ കൂടാതെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ ഭാഷകളിലും പുറത്തിറങ്ങും. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലായ പൊന്നിയൻ സെൽവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ശരത് കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Comments