ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മുസ്ലീം യുവതിയ്‌ക്കെതിരെ ഭീഷണിയുമായി ബന്ധുക്കൾ. യുവതി നൽകിയ പരാതിയിൽ പോലീസ് ദമ്പതികൾക്ക് സുരക്ഷ ഏർപ്പെടുത്തി. ഹയ്‌ദെർപൂർ സ്വദേശിനിയായ മുസ്ലീം യുവതിയാണ് ബന്ധുക്കൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അസംഗഡ് സ്വദേശിയായ സൂരജുമായുള്ള യുവതിയുടെ വിവാഹം. ഇതിന് പിന്നാലെ യുവതി സ്വമേധയാ ഇസ്ലാം മതം ഉപേക്ഷിക്കുകയും ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെയാണ് യുവതിയുടെ ബന്ധുക്കൾ ഭീഷണിയുമായി എത്തിയത്. ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലായതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ പോലീസ് ദമ്പതികൾക്ക് മതിയായ സുരക്ഷയും ഏർപ്പെടുത്തി.
രണ്ട് വർഷം മുൻപായിരുന്നു യുവതിയും സൂരജും തമ്മിൽ പ്രണയത്തിലായത്. സംഭവം അറിഞ്ഞ യുവതിയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ എതിർത്തു. സൂരജ് ഇസ്ലാം മതം സ്വീകരിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ നിലപാട്. ഇതോടെ യുവതി വീട് വിട്ട് സൂരജിനൊപ്പം പോകുകയായിരുന്നു. അസംഗഡിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
Comments