2022-ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിർച്യുൽ കോൺഫറൻസിലൂടെ സംസാരിച്ചു. വരാൻ പോകുന്ന ഗെയിംസിൽ നമ്മുടെ രാജ്യത്തിന്റെ ആധിപത്യം സകലമേഖലകളിലും ഉണ്ടാകണമെന്ന് അദ്ദേഹം താരങ്ങളോട് പറഞ്ഞു . കായിക മേഖലയിലെ ഉന്നമനത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത് . ഭാരതത്തിന്റെ ഗ്രാമങ്ങളിൽ ഇന്നും നിരവധി പ്രതിഭകൾ ഒളിഞ്ഞിരുപ്പുണ്ട് . അവരെ കണ്ടെത്തി എല്ലാവിധ സഹായങ്ങളും നൽകി മികച്ച രീതിയിലേക്ക് അവരെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനം സർക്കാർ നടത്തുന്നുണ്ട് .
ഈ വരുന്ന കോമൺവെൽത്ത് ഗെയിംസ് നമുക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നതാണ് . നമ്മുടെ സമർത്ഥരായ താരങ്ങൾ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുന്ന തരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതിൽ എനിക്ക് യാതൊരു വിധ ആശങ്കയുമില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇതിനുമുൻപും കോമൺവെൽത്ത് ഗെയിംസിൽ കളിച്ച് പരിചയമുള്ള നിരവധി ആളുകൾ ഇത്തവണയും പങ്കെടുക്കുന്നുണ്ടെന്നതിൽ എനിക്കതിയായ സന്തോഷം ഉണ്ട് . ആദ്യമായി അവരുടെ കൂടെ പങ്കെടുക്കാൻ പോകുന്നവർക്ക് ഈ അനുഭവം കൂടുതൽ ഊർജ്ജമുള്ളവരാക്കി മാറ്റുമെന്നും . ഇതിനോടകം തന്നെ നമ്മുടെ രാജ്യത്തിന് വേണ്ടി പലയിടങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ നിങ്ങൾ പലരും കൊണ്ടുവന്നിട്ടുണ്ട് . രാജ്യം എന്നും അവരോട് കടപ്പെട്ടവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത് 215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും സപ്പോർട്ട് സ്റ്റാഫുകളുമുൾപ്പെടെ ആകെ 322 പേരാണ് . ജൂലൈ 23 ന് നടക്കുന്ന ഗെയിംസിൻെറ ഉദ്‌ഘാടനവേദിയിൽ എല്ലാവരും എത്തുമെന്ന് മാനേജ്‌മന്റ് അറിയിച്ചു . കായികതാരങ്ങളോട് ആത്മവിശ്വാസം പകരുന്ന പിന്തുണ നൽകിയ പ്രധാനമന്ത്രിയോട് കേന്ദ്ര കായിക യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ നന്ദി അറിയിച്ചു . പ്രധാനമന്ത്രിയുടെ വാക്കുകൾ ഞങ്ങൾക്ക് ഏറെ പ്രചോദനമായെന്ന് താരങ്ങൾ പറഞ്ഞു .
















Comments